Monday ,October 23, 2017 1:12 PM IST

Site Under Maintenance

Main news

more news

Diocese news

more news
പൗലോസ് ദ്വിതീയന്‍ ബാവായും മലങ്കരയിലെ രണ്ട് മെട്രോയു...
കഴിഞ്ഞയാഴ്ച്ച വരെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് കൊച്ചി മെട്രോയും അതിന്‍റെ സാരഥി ശ്രീ. ഇ. ശ്രീധരനും.  ഏറെ കുറെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാനോ മറ്റൊരുപക്ഷെ കുറെ വര്‍ഷമെങ്കിലും ഇഴഞ്ഞ് നീങ്ങാനോ സാധ്യതയുണ്ടായിരുന്ന കൊച്ചി മെട്രോ ശ്രീ. ഇ. ശ്രീധരന്‍റെ നിശ്ചയദാര്‍ഡ്യത്തിന് മുമ്പില്‍ വളരെ വേഗം കൂകി പായുകയായിരുന്നു.  സമാനസ്വഭാവമുളള മലങ്കര സഭയിലെ രണ്ട് സംഭവങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ. &nb...

Articles

കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15:വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ പൌരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ച തീയതിയെ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്....

സ്വയശീര്‍ഷകത്തിന്റെ ആവിഷ്കാരമായ കാതോലിക്കേറ്റ് :ഡോ-മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത-

ഡോ-മാത്യൂസ്-മാര്‍-സേവേറിയോസ്-മെത്രാപ്പോലീത്ത-സുന്നഹദോസ്-സെക്രട്ടറി മാര്‍ത്തോമ്മാ ശ്ളീഹായുടെ പൌതൃകപാരമ്പര്യം അസന്നിഗ്ധമായി അവകാശപ്പെടുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി  സഭ....

നീതിയുടെ ശുശ്രൂഷ :ഫാ. സഖറിയ പനയ്ക്കാമറ്റം

 നീതിമാന്മാരുടെ പുത്രിയായ വി. മറിയാമെ നിനക്ക് ഭാഗ്യം. നിനക്ക് കരുണ ലഭിക്കുകയും നീ...

ഞാനും ഒരു കര്‍ദ്ദിനാളാണ് :ഡോ. എം. കുര്യന്‍ തോമസ്

തിരുവനന്തപുരത്തെ സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളിമ്മീസ്...

മലങ്കര ; എത്യോപ്യന്‍ സഭകള്‍ : ഡോ. എം. കുര്യന്‍ തോമസ് & വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഓറിയന്റെല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ പെടുന്ന മലങ്കരസഭയുടെയും എത്യോപ്യന്‍ സഭയുടെയും ചരിത്രം പരിശേധിച്ചാല്‍ ഒട്ടേറെ...

ഈ മോഹം ആരു സാധിക്കും? :ഡോ. എം കുര്യന്‍ തോമസ്

കോട്ടയം ഇടവകയുടെ നി. വ. ദി. ശ്രീ. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ...

വാര്‍ദ്ധക്യം വസന്തകാലം;ജീവിത വയലിലെ വിളവെടുപ്പിന്റെ സായാഹ്നകാലം : പ്രൊഫ. മാത്യു കണമല

നമ്മുടെ സംസ്ക്കാരത്തില്‍ വിളവെടുപ്പ്, ഉത്സവമാണ്; ബഹളമാണ്; ആനന്ദമാണ്... ഭാവിയിലേക്ക് സ്വപ്നങ്ങളെ വളര്‍ത്തുന്ന, കഴിഞ്ഞകാലത്തിന്റെ...

വാര്‍ദ്ധക്യത്തിന്റെ മൂന്നു തലങ്ങള്‍

വാര്‍ദ്ധക്യത്തിന്റെ മൂന്നു തലങ്ങള്‍ 1. ശാരീരികം :- പ്രായമാകുമ്പോള്‍ ശരീരം അവയവങ്ങളുടെയും ശാരീരിക പ്രക്രിയകളുടെയും ...

ബ്രുയാല്‍ സത്യം അപ്രിയ : ഡോ. എം. കുര്യന്‍ തോമസ്

സത്യം പറയുക. പ്രിയം പറയുക. അപ്രിയമായ സത്യം പറയരുത് (സത്യം ബ്രുയാല്‍, പ്രിയം...

മരുഭൂമിക്കപ്പുറം കനാന്‍നാട് : ഫാ.സി.ഡി.തോമസ്

ഈ സ്ഥലം മരുഭൂമിയല്ലോ.നേരവും വൈകി.(വി.മത്തായി 14.15) യേശുക്രിസ്തുവിനു വേണ്ടി പാതയൊരുക്കുവാന്‍ മുന്നോടിയായി വന്ന...

സ്നേഹത്തണലില്‍ ഈ സായാഹ്നം: ബാഹ്യകേരള സാഹചര്യത്തിലെ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ : ഫാ.ജെയ്സ് .കെ.ജോര്‍ജ്ജ്

ഞായറാഴ്ച ആരാധന കഴിഞ്ഞ് ഭവനത്തിലേക്ക് മടങ്ങാതെ ദേവാലയ പരിസരത്തു നില്‍ക്കുന്ന ദമ്പതികളോട് വീട്ടിലേക്കു...

സഭാപിതാക്കന്മാര്‍ : ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ആരാണ് സഭാപിതാക്കന്മാര്‍? പൌരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാപിതാക്കന്മാര്‍ക്ക് സുപ്രധാനമായ...

അശ്രീകരമാകുന്ന അഭി : ഡോ. എം. കുര്യന്‍ തോമസ്

റോമന്‍ കത്തോലിക്കാ സഭയില്‍ വി. ദൈവമാതാവിനെപ്പറ്റി വിവിധ ധ്യാനസങ്കല്‍പ്പങ്ങളുണ്ട്. ആരോഗ്യ മാതാവ്, വ്യാകുല...

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയുടെ ഉറ്റമിത്രം

ആഡിസ് അബാബാ: മലങ്കരസഭയുടെ ഉറ്റമിത്രമായ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂ നാപൌലോസ് (76)...

മ്നോര്‍ത്തായില്‍ നിറം വെളുപ്പ് : ഡോ. എം. കുര്യന്‍ തോമസ്

മ്നോര്‍ത്താ എന്ന സുറിയാനി വാക്കിന് പീഠം എന്നാണ് അര്‍ത്ഥം. വലിയനോമ്പില്‍, പാതി ബുധന്‍...

ദൈവത്തിന്റെ ദാനമായ സൌരോര്‍ജ്ജം : ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ദൈവത്തിന്റെ സകല സൃഷ്ടിക്കും വേണ്ടി കണ്ണീരൊഴുക്കുകയും ആര്‍ദ്രതയോടെ നമ്മോടു കൂടി ജീവിക്കുകയും ചെയ്ത...

കവിത ... മരം

"ആരാധനാലയങ്ങള്‍ ഹരിതാഭമാക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ" പരി.പിതാവിന്നു എല്ലാ പിന്തുണയും പ്രക്യാപിച്ചു കൊണ്ട്...

പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കരും മലങ്കര സഭാ സമാധാനവും : ഡോ. എം. കുര്യന്‍ തോമസ്‌

മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച്‌ അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും...

അവയവദാനം മഹാ ധനം : കണ്ണും കരളും ഹൃദയവും ഇനിയും തുടിക്കും : ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

ആദ്യ മാതാപിതാക്കളായ ആദമിന്റ വാരിയെല്ലില്‍ നിന്ന് ദൈവം ഹവ്വയെ സ്രിഷ്ട്ടിച്ചു. ലോകം കണ്ടതില്‍...

എളിമയുടെയും വിനയത്തിന്റെയും സന്ദേശവുമായി എട്ടുനോമ്പ് : സുനില്‍ കെ.ബേബി മാത്തൂര്‍

വിശുദ്ധ കന്യക മറിയാമിന്റെ ജനനത്തിന്റെ ഓര്മ്മ പുതുക്കികൊണ്ട് എട്ടുനോമ്പിന്റെ ദിവസങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്....

താഴമണ്‍ തന്ത്രി കണ്ടരര്‌ മഹേശ്വരരും കോലഞ്ചേരിയിലെ ആരാധനാ സ്വാതന്ത്യ്രവും: ഡോ. എം. കുര്യന്‍ തോമസ്‌

 കോലഞ്ചേരിയിലെ പ. പത്രോസ്‌ പൗലൂസ്‌ ശ്ലീഹന്മാരുടെ പള്ളി സംബന്ധിച്ച കോടതിവിധിയും, വിധിനടത്തിപ്പും, അതുമായി...

ജോസഫ്‌ മാര്‍ത്തോമ്മായ്‌ക്ക്‌ സ്‌നേഹപൂര്‍വം :ഡോ. എം. കുര്യന്‍ തോമസ്‌

  മലങ്കര മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കോലഞ്ചേരിയില്‍ നടത്തിയ...

Two Mistaken Pictures : Dr. M. Kurian Thomas

Always in the Nazrani history, visual evidences are in shortage....

താബോറിലെ വിശുദ്ധന്‍

താബോറിലെ വിശുദ്ധന്മാര്‍ 1.താബോര്‍ മലയാം പൊത്തന്‍പുറത്തിലെ താപസ ജ്യോതിസ്സാം പാമ്പാടി തിരുമേനി തപോനിഷ്‌ഠയില്‍ ദൈവദര്‍ശനം നേടി തദ്ദേശവാസികളുടെ...

ക്രിസ്തുമസ് വിസ്മയത്തിന്റെ പെരുന്നാള്‍ : സുനില്‍ കെ. ബേബി

ക്രിസ്തുമസ് എന്നാല്‍ വിസ്മയത്തിന്റെ പെരുന്നാളാണ്. മാറാനായ പെരുന്നാളിന്റെ കൂട്ടത്തില്‍ വിസ്മയത്തിന്റെ പെരുന്നാള്‍. യേശുക്രിസ്തുവുമായി...

200 ദിനങ്ങള്‍ പിന്നിട്ട ആരോഗ്യ പോഷണ പദ്ധതി : ഡോ. സിബി തരകന്‍

ആദിവാസി ഊരുകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന -- ആരോഗ്യ പോഷണം-- പദ്ധതി...

പുതുവത്സരമേ സ്വാഗതം: സുനില്‍ കെ.ബേബി

 പുതുവല്‍സരത്തിന്‍ ധന്യമാം വേളയില്‍ പദമൂന്നി നില്‍ക്കവേ രണ്ടായിരവും പതിമൂന്നും വിട ചൊല്ലവേ ഒരു നിമിഷം, കഴിഞ്ഞ കാലത്തിന്‍...

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

ആഴങ്ങളില്‍ എനിക്കഭയമവന്‍ ആപത്തു നാളിലെനിക്കു തുണ കാലിടറുന്പോള്‍ താങ്ങി നടത്തുവാന്‍ ആശ്വാസദായകന്‍ യേശു ആഴങ്ങളില്‍ കഷ്ടങ്ങളില്‍ എനിക്കേറ്റം തുണ നഷ്ടങ്ങളില്‍...

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

കരുണകതോന്നണമേ നാഥാ കരുണ തോന്നണമേ  കൃപ ചെയ്യണമേ നാഥാ കൃപചെയ്യണമേ ഏഴയാകും എന്‍റെ പാപം തുടച്ചു...

നമുക്ക്‌ പിതാക്കന്മാരുടെ കാലടികളെ പിന്തുടരാം : ഡോ എം കുര്യന്‍ തോമസ്‌

സ്‌തുതി ചൊവ്വാകപ്പെട്ട സത്യ വിശ്വാസം പാലിക്കുക എന്നാല്‍ വാക്കാലും പ്രവര്‍ത്തിയാലും സത്യവിശ്വാസം വെളിവാക്കിത്തന്ന...

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

യേശുവേ നിന്നില്‍ ഞാന്‍ ആശ്രയിച്ചു യേശുവേ നിന്നില്‍ ഞാന്‍ ശരണം വെച്ചു യേശുവേ നിന്നില്‍ ഞാന്‍...

മനുഷ്യാ നീ എവിടെ ? - പ്രൊഫ. പി. സി. ഏലിയാസ്

    വിലക്കപ്പെട്ട കനി തിന്നതിനു ശേഷം ദൈവത്തെ അഭിമുഖീകരിക്കാന്‍ മടി കാണിച്ച മുഷ്യനെ തേടി...

മലങ്കര സഭയുടെ അഭിമാനമായ നിരണം പള്ളിയിലെ പൊന്‍കുരിശ്

മലങ്കര സഭയുടെ ചരിത്രത്തില്‍ ആര്‍ക്കും പകരം വെക്കാനോ മോഹിക്കാനോ കഴിയാത്ത ഉജ്വലമായ സ്ഥാനമാണ്...

അധികാരത്തിന്‍റെ പെരുമാറ്റങ്ങള്‍ (വാല്‍ക്കണ്ണാടി) : വര്‍ഗ്ഗീസ് കോരസണ്‍

'നിന്റെ ഒന്നും കീജേയ്‌ വിളിയല്ല ആവശ്യം. ചിലര്‌ തൊണ്ടകീറി സിന്ദാബാ വിളിക്കും, ഇവനൊന്നും...

തൂമ്പയെ തൂമ്പ എന്നു തന്നെ വിളിക്കുക (വാല്ക്കണ്ണാടി) - കോരസണ്

 'മെക്സിക്കോയില് നിന്നും നുഴഞ്ഞുകയറി വരുന്നവരെല്ലാം ആക്രമകികളും കൊള്ളരുതാത്തവരുമാണ്, ഒരു പക്ഷേ ചില നല്ലവരൊക്കെ...

യോനാ നിബി കവിതയിലൂടെ 'വിധേയന്‍' - ബെന്‍സണ്‍ ബേബി

        (അഗ്നിമയന്മാരാരെ നോക്കി - എന്ന രീതി)   നാഥന്‍ ചൊന്ന നാടിനെ...

മഹത്വത്തിന്റെ പാതിനോമ്പ്: സുനിൽ കെ.ബേബി മാത്തൂർ

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ  ശക്തി നമുക്കുമനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച്  ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന സംഭവം വായിക്കാം. പാതിനോമ്പാചരണവും  ഈ സംഭവവുമായിബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കാം.  “ഏകദേശം ചുറ്റിവളഞ്ഞു പോകുവാന്‍ അവര്‍ ഹോര്‍ പര്‍വ്വതത്തില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ യാത്ര പുറപ്പെട്ടു. വഴിക്കുവെച്ചു ജനങ്ങള്‍ അക്ഷമരായി. ജനങ്ങള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. ഈ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ ഈജിപ്റ്റില്‍ നിന്നു കൊണ്ടുപോന്നത് എന്തിന്?  ഇവിടെ ഭക്ഷണവും ഇല്ല, വെള്ളവുമില്ല. ഈ കെട്ടഭക്ഷണം ഞങ്ങള്‍ക്കു വെറുപ്പാണ്. അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയച്ചു. സര്‍പ്പദംശം  ഏറ്റ് അനേകം ഇസ്രയേലികള്‍ മരിച്ചു. ജനങ്ങള്‍ മോശയുടെ അടുത്തുചെന്നു പറഞ്ഞു ”  ഞങ്ങള്‍ പാപംചെയ്തു, കര്‍ത്താവിനും അങ്ങേക്കുമെതിരായി സംസാരിച്ചു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നും നീക്കി കളയാന്‍ കര്‍ത്താവിനോട് അങ്ങ് പ്രാര്‍ത്ഥിക്കണമെ. അപ്പോള്‍ മോശ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ്അരുള്‍ചെയ്തു. ”  ഒരു ഉഗ്രസര്‍പ്പത്തെ ഉണ്ടാക്കി ഒരു തണ്ടിന്മേല്‍ ഉയര്‍ത്തിവെയ്ക്കുക, സര്‍പ്പദംശം  എതിര്‍ക്കുന്നവന്‍ അതു കണ്ടാല്‍ ജീവിക്കും” മോശ അപ്രകാരം ചെയ്തു  (സംഖ്യ 21: 4-9). മരുഭൂമിയില്‍ മോശ സര്‍പ്പത്തെഉയര്‍ത്തിയ സംഭവമാണ് പാതിനോമ്പ് ദിനത്തില്‍ വീണ്ടും അനുസ്മരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇങ്ങനെ പറയുന്നു “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ, അങ്ങനെ തന്നില്‍വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും  ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹന്നാന്‍3:15). മോശ ഉണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശുമരണവും ഉത്ഥാനവും.പാതിനോമ്പ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ ദേവാലയത്തിന്റെ മധ്യത്തില്‍ കുരിശു സ്ഥാപിക്കുന്നു. പാതിനോമ്പിന്റെ തലേദിവസമുള്ള  സന്ധ്യാ നമസ്കാരത്തിനിടെയാണ് കുരിശു സ്ഥാപിക്കുന്നത്. മോശ ഉയര്‍ത്തിയസര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതുപോലെ കുരിശി നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു  ഓര്‍മവരുന്നു. മിശിഹായുടെ കൂടെവസിക്കാനുള്ള ദിവസങ്ങളാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ചെയ്തുപോയ തെറ്റുകളെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേക്ക്  തിരികെവരാനുമാണ് നാം ശ്രമിക്കേണ്ടത്. “നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കുരിശിന്റെ സന്ദേശം ഭോഷത്തമാണ്;  രക്ഷയുടെ വഴിയിലൂടെ ചിരിക്കുന്നവര്‍ക്കാകട്ടെ. അതു ദൈവത്തിന്റെ ശക്തിയത്രെ” (1കൊറിന്തോസ് 18).  നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ  ശക്തി നമുക്കുമനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച്  ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന സംഭവം വായിക്കാം. പാതിനോമ്പാചരണവും  ഈ സംഭവവുമായിബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കാം.  “ഏകദേശം ചുറ്റിവളഞ്ഞു പോകുവാന്‍ അവര്‍ ഹോര്‍ പര്‍വ്വതത്തില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ യാത്ര പുറപ്പെട്ടു. വഴിക്കുവെച്ചു ജനങ്ങള്‍ അക്ഷമരായി. ജനങ്ങള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. ഈ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ ഈജിപ്റ്റില്‍ നിന്നു കൊണ്ടുപോന്നത് എന്തിന്?  ഇവിടെ ഭക്ഷണവും ഇല്ല, വെള്ളവുമില്ല. ഈ കെട്ടഭക്ഷണം ഞങ്ങള്‍ക്കു വെറുപ്പാണ്. അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയച്ചു. സര്‍പ്പദംശം  ഏറ്റ് അനേകം ഇസ്രയേലികള്‍ മരിച്ചു. ജനങ്ങള്‍ മോശയുടെ അടുത്തുചെന്നു പറഞ്ഞു ”  ഞങ്ങള്‍ പാപംചെയ്തു, കര്‍ത്താവിനും അങ്ങേക്കുമെതിരായി സംസാരിച്ചു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നും നീക്കി കളയാന്‍ കര്‍ത്താവിനോട് അങ്ങ് പ്രാര്‍ത്ഥിക്കണമെ. അപ്പോള്‍ മോശ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ്അരുള്‍ചെയ്തു. ”  ഒരു ഉഗ്രസര്‍പ്പത്തെ ഉണ്ടാക്കി ഒരു തണ്ടിന്മേല്‍ ഉയര്‍ത്തിവെയ്ക്കുക, സര്‍പ്പദംശം  എതിര്‍ക്കുന്നവന്‍ അതു കണ്ടാല്‍ ജീവിക്കും” മോശ അപ്രകാരം ചെയ്തു  (സംഖ്യ 21: 4-9). മരുഭൂമിയില്‍ മോശ സര്‍പ്പത്തെഉയര്‍ത്തിയ സംഭവമാണ് പാതിനോമ്പ് ദിനത്തില്‍ വീണ്ടും അനുസ്മരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇങ്ങനെ പറയുന്നു “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ, അങ്ങനെ തന്നില്‍വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും  ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹന്നാന്‍3:15). മോശ ഉണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശുമരണവും ഉത്ഥാനവും.പാതിനോമ്പ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ ദേവാലയത്തിന്റെ മധ്യത്തില്‍ കുരിശു സ്ഥാപിക്കുന്നു. പാതിനോമ്പിന്റെ തലേദിവസമുള്ള  സന്ധ്യാ നമസ്കാരത്തിനിടെയാണ് കുരിശു സ്ഥാപിക്കുന്നത്. മോശ ഉയര്‍ത്തിയസര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതുപോലെ കുരിശി നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു  ഓര്‍മവരുന്നു. മിശിഹായുടെ കൂടെവസിക്കാനുള്ള ദിവസങ്ങളാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ചെയ്തുപോയ തെറ്റുകളെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേക്ക്  തിരികെവരാനുമാണ് നാം ശ്രമിക്കേണ്ടത്. “നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കുരിശിന്റെ സന്ദേശം ഭോഷത്തമാണ്;  രക്ഷയുടെ വഴിയിലൂടെ ചിരിക്കുന്നവര്‍ക്കാകട്ടെ. അതു ദൈവത്തിന്റെ ശക്തിയത്രെ” (1കൊറിന്തോസ് 18).   ...

കൈമോശം വന്ന കണ്ണികള്‍ (വാല്‍ക്കണ്ണാടി) കോരസണ്‍

'കണക്കുപരീക്ഷയ്ക്കു എത്രയായിരുന്നു മാര്‍ക്ക് കിട്ടിയത്? ഓ, അപ്പോള്‍ കഴിഞ്ഞ പരീക്ഷയെക്കാള്‍ കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേക്കു വരൂ, പക്ഷേ, ചിലചോദ്യപ്പേപ്പറുകള്‍ വെച്ചിട്ടുണ്ട്, ഒന്നു ചെയ്തു നോക്കൂ, ട്യൂഷന്‍ വേണമെങ്കില്‍ അതിനു പോകണം, സമയം കളയരുത്. സോഷ്യല്‍ സ്‌ററഡീസിന് എത്ര കിട്ടി?' എഴുപതുകളിലെ എന്റെമിഡില്‍ സ്‌കൂള്‍ അനുഭവമാണ്. സ്‌കൂളില്‍ നിന്നും തിടുക്കത്തില്‍ വീട്ടിലേക്കു കുതിച്ച എന്നെ നേരിട്ടത് സഹപാഠി ശശികുമാറിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള സാറിനെയായിരുന്നു.ശശികുമാറിനെയും സഹോദരന്‍ ശരത്ചന്ദ്രനെയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണ് സദാശിവന്‍ പിള്ള സാര്‍. ഒരു കൊടുമുടി കീഴടക്കിയ മുഖഭാവത്തോടെ കടന്നുവന്നശശികുമാറിനോട് അച്ഛന്‍ ഒന്നും തിരക്കിയില്ല. വരുന്നോ കാറില്‍ വീട്ടില്‍ കൊണ്ടുവിടാം എന്നു പറയുന്നതിനു മുമ്പേ ശശികുമാറിനൊപ്പം കാറില്‍ കയറിയിരുന്നു.   ശനിയാഴ്ച അതിരാവിലെ അറക്കല്‍ സദാശിവന്‍ പിള്ള സാറിന്റെ വീട്ടിലെത്തി. നെഞ്ചോട് ചേര്‍ത്ത് മുണ്ട് ഉടുത്ത്, കൈ പിറകില്‍ കെട്ടി മട്ടുപ്പാവില്‍ സദാശിവന്‍പിള്ള സാര്‍ഉലാത്തുകയാണ്. ഒപ്പം എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ചെറുതായി കേള്‍ക്കാം. അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയരമുള്ള മട്ടുപ്പാവുകള്‍ ഉള്ള ഫോണ്‍ കണക്ഷനുള്ളയൂറോപ്യന്‍ ക്ലോസെറ്റുള്ള ഏകവീടായിരുന്നു അത്. ശശി ഉണര്‍ന്നിരിക്കുന്നു. സാര്‍ തന്റെ വാച്ചില്‍ നോക്കി. ഞങ്ങള്‍ ഇരുവര്‍ക്കും ചോദ്യപ്പേപ്പറുകള്‍ തന്നു, വീട്ടിലെ പരീക്ഷ ആരംഭിച്ചു;സാര്‍ തന്റെ ഉലാത്തലിലേക്ക് തിരിച്ചുപോയി.   പഠനസമയം കഴിഞ്ഞ് ക്രിക്കറ്റുകളിയും അതിന്റെ നിമയങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതുവരെ ക്രിക്കറ്റുകളി എന്താണെന്നറിയാത്ത ഞങ്ങള്‍ക്ക് വീട്ടിലെ പരിചാരകരെ ഒക്കെകളിക്കാരായി ഇറക്കി നിര്‍ത്തി കളിയുടെ വിശദീകരണം നടത്തി. ആ ക്രിക്കറ്റുകളി സ്‌കൂള്‍ പരിസരത്തും കോളജു മൈതാനത്തും പറമ്പിലുമായി പില്‍ക്കാലം പൊടിപൊടിച്ചു.   അറക്കലെ വീടിന്റെ ഔട്ട്ഹൗസിനു അടുത്തുള്ള ഒരു ചെറുമുറിയില്‍ മലയാള മനോരമയുടെ ബാലജനസഖ്യം ആരംഭിച്ചു. സദാശിവന്‍പിള്ള സാര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.   ആധാരമെഴുത്തു നടത്തിയിരുന്ന രാജശേഖരന്‍ പിള്ളയെ ഞങ്ങളുടെ സഹകാരിയായി നിയമിച്ചു. ആദ്യമീറ്റിംഗില്‍ ഒരു പാട്ടുപാടണമെന്ന് സഹകാരി നിര്‍ബ്ബന്ധിച്ചു. അങ്ങനെ നാലുവരിപാട്ടുപാടി, കൂട്ടുകാര്‍ കൈ അടിച്ചു. വെളിയില്‍ ഇറങ്ങിയപ്പോള്‍ ശശികുമാറിന്റെ പൊടി അമ്മാവന്‍ തോളില്‍ തട്ടി അഭിനന്ദിച്ചു, ആദ്യത്തെ പൊതു പ്രകടനത്തിനുള്ള അംഗീകാരം !മീറ്റിംഗുകളില്‍ സഹകാരി കൊണ്ടുവന്നിരുന്ന മനോരമ മാതൃഭൂമി പത്രങ്ങളുടെ എഡിറ്റോറിയല്‍ ആരെങ്കിലും വായിക്കും സഹകാരി അതു വിശദമാക്കും. കളിമാത്രം തലയില്‍ നില്‍ക്കുന്നഞങ്ങളുടെ കുഞ്ഞുമനസ്സില്‍ സമൂഹത്തെപ്പറ്റി സാരമായ ചില വിഷയങ്ങള്‍ അറിയാതെ കടന്നു വന്നു. സഹകാരിയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ഒരു പണപ്പിരുവ്, അദ്ദേഹത്തിന്റെആധാരമെഴുത്താഫീസിന്റെ മുറ്റത്ത് വെച്ച് അജന്താ ബാലജനസഖ്യത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഞങ്ങളുടെ സോഷ്യല്‍ സ്‌ററഡീസ് അദ്ധ്യാപകനായിരുന്ന പരമേശ്വരന്‍ പിള്ളസാര്‍ നിര്‍വ്വഹിച്ചു. അതിനുശേഷം ഭജന നടത്തി, പരിചയിട്ട ഒരു കൂട്ടം കലാകാരന്‍മാര്‍ ഗാനമേള അവതരിപ്പിച്ചു. ആദ്യ പൊതുപരിപാടി ഗംഭീരം!   തൊട്ടടുത്ത വീട്ടിലെ പ്രൊഫ.എം.വി. പണിക്കര്‍ സാറിനെ ഒരു വലിയ കൂട്ടം പുസ്തകങ്ങളുടെ നടുവില്‍ വായിച്ചുകൊണ്ടു ചാരുകസേരയില്‍ കിടക്കുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്.വലിയ മതിലും ഗേറ്റും ഉണ്ടെങ്കിലും അനങ്ങാതെ സാറിന്റെ വായനാസ്ഥാലത്തേക്ക് ഞാനും എന്റെ അനുജത്തിയും ഇടക്കു കയറിച്ചെല്ലാറുണ്ടായിരുന്നു. സാറിനു നല്ല ഒരുപുസ്തകശേഖരം ഉണ്ടായിരുന്നു. ഒപ്പം കുറെയധികം കോമിക്ക് ബുക്കുകളും വിദേശത്തു നിന്നും എത്തുന്ന ചെറുകഥകളും ഇവയിലെ നിറമാര്‍ന്ന ചിത്രങ്ങളും വല്ലാതെ ആകര്‍ഷിച്ചിരുന്നു.ഇവയൊക്കെ വീട്ടില്‍ കൊണ്ടു വായിക്കാന്‍ തരും. പക്ഷേ, ഒരു കണ്ടീഷന്‍, ഇന്ത്യന്‍ എക്‌സ്പ്രസിനെയും മനോരമ പത്രത്തിന്റെയും എഡിറ്റോറിയല്‍ ദിവസം പ്രതി ഒരു നോട്ടുബുക്കില്‍ചുരുക്കിയെഴുതി സാറിനെ കൊണ്ടുകാണിക്കണം. ചിത്രകഥകള്‍ വായിക്കേണ്ട താല്‍പര്യത്തില്‍ ഞങ്ങള്‍ യാതൊരു ഉപേക്ഷയും, കൂടാതെ  ഇവ നിര്‍വ്വഹിച്ചിരുന്നു. പിന്നീട് പണിക്കര്‍ സാര്‍,കൈയ്യെഴുത്തു മാസിക ഇറക്കുന്നതിനെക്കുറിച്ചു പറഞ്ഞു തന്നു. അതു പരീക്ഷിച്ചു.   അറക്കല്‍ സദാശിവന്‍ പിള്ള സാര്‍ മുന്‍ എംഎല്‍എയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമുന്നതനേതാവും ആയിരുന്നു. ശ്രീ.മന്നത്ത് പത്മനാഭന്റെ ഉപദേഷ്ടാവും പൊതുകാര്യപ്രസക്തനുമായിരുന്നു, അദ്ദേഹം. പ്രൊഫ. എം.പി.പണിക്കര്‍ സാര്‍ ആകട്ടെ എന്‍എസ് എസ് കോളേജ് പ്രിന്‍സിപ്പളും, ഭാഷാപോഷിണി തുടങ്ങി നിരവധി സാഹിത്യമാസികകളിലെ നിറഞ്ഞസാന്നിദ്ധ്യവും. പക്ഷേ, ഇതൊന്നും ഇവരെ ഭ്രമിപ്പിച്ചിരുന്നില്ല. അറിവും അനുഭവങ്ങളും സ്വന്തം മക്കള്‍ക്കൊപ്പം അവരുടെ കൂട്ടുകാര്‍ക്കുമായി വീതിച്ചു കൊടുക്കാനുള്ള വിശാലതഅവര്‍ക്കുണ്ടായിരുന്നു. അതാണ് ഇത്തരം ജനുസ്സുകളെ നസ്തുലരാക്കുന്നത്. ഏവര്‍ക്കും നന്‍മ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്ന തങ്ങളുടെ ഇടങ്ങള്‍ക്കു ചുറ്റും പ്രകാശം പരത്തിയിരുന്നഇത്തരം പ്രതിഭകള്‍ ഇന്ന് അന്യംനിന്നു പോകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ പ്രതിഭകള്‍ വലയം പ്രാപിച്ചു. ഇവരുടെ നിഴലും നിലാവും തുടിച്ചു നിന്ന വീടുകളില്‍ പുതിയആളുകള്‍ വന്നു താമസിക്കുന്നു. പിന്‍തലമുറ ഒക്കെ മറ്റു രാജ്യങ്ങളിലേക്കും പട്ടണങ്ങളിലേക്കും മാറിപ്പോയി. ഈ വീടുകളെക്കാള്‍ വലിയ മാളികള്‍ പുതിയ താമസക്കാര്‍ പണിതു താമസംതുടങ്ങി.    അവധിക്കുചെല്ലുമ്പോള്‍ ഏറെ അപരിചിതത്വം തോന്നുന്ന പുതിയ ടാറിട്ട ഇടവഴികളും മുന്‍പരിചയമില്ലാത്ത മുഖങ്ങളും, എന്നിരുന്നാലും അറക്കലെ വീടിനുമുമ്പിലുംപണിക്കരുസാറിന്റെ വീടിനു മുമ്പിലും കൂടി ഒന്നു നടന്ന പോകാറുണ്ട്. അറിയാതെ തിരിഞ്ഞു നോക്കുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു മുണ്ടുമുടുത്ത് പരീക്ഷയുടെ മാര്‍ക്ക് ചോദിക്കുന്നസദാശിവന്‍പിള്ള സാറും, നിറഞ്ഞ പുഞ്ചിരിയോടെ സിഗരറ്റിന്റെ സുഗന്ധത്തില്‍ കോമിക്കുബുക്കുകള്‍ വെച്ചു നീട്ടുന്ന പണിക്കര്‍ സാറും അവിടെ ഉണ്ടാകുമോ?   പുതിയ പരീക്ഷകളും സാഹചര്യങ്ങളുമായി മല്ലിടുമ്പോള്‍, പുതിയ തലമുറയിലെ സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കാണുമ്പോള്‍ എവിടെയോ കൈമോശം വന്ന കണ്ണികള്‍ക്കായിഅറിയാതെ പരതിപ്പോകുന്നു.  ...

“ഏകാന്തതയുടെ തടവറകള്‍”

ദൈവത്തിനു പോലും ബോറടിച്ചു കാണണം ഈ ഏകാന്തത. സ്ഥിരം കേള്‍ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യന്‍ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവംകൈവെച്ചത്. ലിംഗവും ജാതിയും, വര്‍ണ്ണവും വര്‍ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, ഒന്നിലും തൃപ്തരാകാത്ത, ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി, മനുഷ്യന്‍ ! വളരെ വിചിത്രവുംഏറ്റവും താല്‍പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതം. ദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന്‍ തയ്യാര്‍. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന്‍ഏറ്റെടുത്തു. ദൈവത്തിന്റെ നിറവും, ഭാഷയും, ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില്‍ ഭദ്രം.  മനുഷ്യസൃഷ്ടിക്കുശേഷം ഒരിക്കല്‍ പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്. എന്നാല്‍ മനുഷ്യസൃഷ്ടിക്കുമുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായിവിതരണം ചെയ്തു. അവനും അറിയട്ടെ താന്‍ കടന്നുപോയ കനത്ത ഏകാന്ത നിമിഷങ്ങള്‍. മറിയാമ്മ ടീച്ചര്‍ വിധവയായത് പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷംവഴക്കടിച്ചു. സന്തോഷിപ്പിച്ചും, അഹങ്കരിപ്പിച്ചും നിന്ന ഗീവര്‍ഗീസ് അപകടത്തില്‍ നഷ്ടമായി. മക്കള്‍ എല്ലാം നല്ല നിലയില്‍ വിവിധ രാജ്യങ്ങളില്‍ അതിനിടെ കടന്നുവന്ന കേള്‍വിക്കുറവും,രോഗങ്ങളും ആരും ഒപ്പമില്ല എന്ന ഉള്‍ഭയവും അറിയാതെ  തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നു. കേള്‍വിക്കുറവു കാരണം ടിവി കാണാനുള്ള മടി, കണ്ണിനുകാഴ്ച കുറവായതിനാല്‍ വായനയുംകുറവ്. പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുക, ഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല നടക്കുവാന്‍പ്രയാസമുള്ളതിനാല്‍ എങ്ങും പോകാറില്ല. അതിനാല്‍ ആരും വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിത്തിനു അര്‍ത്ഥം നല്‍കുന്നത്. അന്വേഷണങ്ങള്‍ കടന്നുവരാത്ത ജീവിതങ്ങള്‍സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്. മഹേഷ് അറിയാതെയാണ് താന്‍ എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണുപോയത്., തന്റെ സംഘടനാ വൈഭവും, കഴിവുകളും തെളിയിക്കപ്പെട്ടിട്ടും, താന്‍ വഴി മാറിക്കൊടുത്ത മൂത്തസഹോദരന്റെ പൊതുപ്രവര്‍ത്തനിടെയുള്ള വഴിവിട്ട ജീവിതവും, അതില്‍നിന്നും മോചനം നേടാനാവാതെ പഴുതുകള്‍ ഒന്നും തെളിയിക്കപ്പെടാത്ത, തളയ്ക്കപ്പെട്ട ജീവിതം. ശരീരത്തിന്റെപകുതി നിശ്ചലമായി പ്പോയ അവസ്ഥയും, ജയിലില്‍ കഴിയുന്ന സഹോദരന്റെയും തന്റെയും വളര്‍ന്നു വരുന്ന കുട്ടികളുടെ ജീവിതവും.  തോളിലേറ്റി നടന്നവര്‍ ഒഴിവാക്കി, സുഹൃത്ത്വേദി കളിലും ചടങ്ങുകളില്‍ പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്‍ഷങ്ങള്‍. അതിരു വഴക്കിനിടെയാണ് താന്‍ ജീവിച്ചു തുടങ്ങിയത്. തോമസിന്റെ പിതാവും അയല്‍ക്കാരനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്. ഹൈക്കോടതിയില്‍പോലും തീരാനാവത്ത തര്‍ക്കങ്ങള്‍, മടുത്ത മീഡിയേഷനുകള്‍, ഇതിനിടെ കൈവിട്ടുപോയ ബാല്യം തന്നെ, നട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നു. തോല്‍ക്കാനും വിട്ടുകൊടുക്കാത്തഅറിയാത്തതിനാല്‍ കേസുകള്‍ ഒന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും, താളവും എല്ലാ ഈ വഴക്കില്‍ കുളിച്ചുനിന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും ഒരു സാധാരണമനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം സ്വയം ഏല്‍പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു. അപ്രതീക്ഷിതമായി കടന്നുവന്ന തന്റെ ഏകമകന്റെ മോട്ടോര്‍ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു. എന്തുചെയ്യണംഎങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്‍വലിഞ്ഞു. മദ്യശാലയും മദ്യപ-•ാരും മാത്രം കൂട്ടിനായപ്പോള്‍ ജീവിതത്തില്‍ മെനഞ്ഞുകൂട്ടിയ നേട്ടങ്ങള്‍ ഒന്നൊന്നായികൈവിട്ടുപോയതറിഞ്ഞില്ല. എങ്ങനെ ഈ ജിവിതത്തില്‍ നിന്നു കരകയറണമെന്നറിയാതെ മദ്യപാ•ാരുടെ തടവറയില്‍, മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ.  സംശുദ്ധമായ കലാലയ രാഷ്ട്രീയത്തിലൂടെ അഭിഭാഷകവൃത്തിയിലേക്കു കടക്കുമ്പോഴും, നാടിനും നാട്ടാര്‍ക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യര്‍ മുമ്പിലുണ്ടായിരുന്നു. ജോസഫ് അങ്ങനെനല്ല കുറെ സുഹൃത്തുക്കളുടെ സൗഹൃദത്തില്‍ ഒരു രാഷ്ട്രീയഭാവി സ്വപ്നം കണ്ടിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യങ്ങളുടെ ബാലപാഠങ്ങള്‍ രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്,തന്റെ മുമ്പില്‍ തിളങ്ങിനിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങള്‍ അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവര്‍ വെച്ചു കയറ്റിയ പാരകളില്‍ നിന്നു. ജീവിതംതന്നെ രക്ഷിചെടുതത്തിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കിക്കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത്ത് വലയത്തില്‍ നിന്നുംഎന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം.   വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്‌നി ഫെഡറേഷന്‍ ഓഫ് കേരളയുടെ ഒരു കുടുംബക്കൂട്ടായ്മയില്‍ എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെഏകാന്തയാത്രയില്‍ സല്ലല്പിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്രതിരിച്ചത്. യോഗത്തില്‍ സംബന്ധിക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ഏതായാലും വന്നതല്ലേ അല്പനേരംഒന്നു ഇരുന്നു നോക്കൂ, ബോറടിക്കുകയാണെങ്കില്‍ പുറത്തുപോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ കയറിയിരുന്നു. അവയവദാനത്തിനു സ്വയം മാതൃകസൃഷ്ടിച്ച് ഫാ. ഡേവിസ്  ചിറമ്മല്‍, തൃശൂര്‍ ടവറില്‍ സംഘടിപ്പിച്ച അവയവ ദാദാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുബങ്ങളുടെയും കൂട്ടായ്മ. ലോട്ടറി ടിക്കറ്റ് വിറ്റ്ജീവിക്കുന്ന വിജയന്‍ ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരില്‍ സ്വന്തം വൃക്ക പങ്കുവെച്ച മോളി ടീച്ചറും. ജീവിതത്തില്‍ എല്ലാം കൈവിട്ടുപോയി എന്ന തിരിച്ചറിവിനിടെ,പ്രതീക്ഷ തന്നു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന അപരിചിതര്‍, ഇവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്, ഇതൊന്നും തനിക്കു ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തില്‍ അവിടെഎത്തിയ ഞാനും സുഹൃത്തുക്കളും. “ആരും അവിചാരിതമായല്ല ഈ ലോകത്തില്‍ എത്തപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അര്‍ത്ഥതലമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്‌നേഹിച്ചുതുടങ്ങൂ, അതു നിങ്ങളെ സ്‌നേഹിക്കും, കൊടുത്തു തുടങ്ങൂ. നിങ്ങള്‍ക്കു ലഭിച്ചു തുടരും”. ഫാ. ഡേവിസ്  ചിറമ്മേലിന്റെ ജീവന്‍ തുടിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ കുത്തിക്കയറി,അങ്ങനെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീര്‍ത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നുവരുന്ന ആനന്ദപ്രവാഹം, അത് ഒരു തിരിച്ചറിവായി മാറി....

“ഏകാന്തതയുടെ തടവറകള്‍” വാൽക്കണ്ണാ‍ടി - കോരസന്ന്

ഇനിയും ഒരങ്കത്തിനു ബാല്യമുണ്‌­ടോ? (വാല്‍ക്കണ്ണാടി­­- കോരസണ്‍)

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമീക തിരഞ്ഞെടുപ്പുകള്‍ സംശുദ്ധരാഷ്ട്രീയത്തിനും...

'ദിനവൃത്താന്തങ്ങൾ' (വാല്ക്കണ്ണാടി) കോരസൺ

ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത് ഒരു വാര്‍ത്തഅല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്. കേവലംഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ, തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട് ഇവ ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം ഒരുതീവ്രത ഉണര്‍ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അഭ്യുതയകാംക്ഷികള്‍, ഒളിച്ചിരിക്കുന്ന മുഖങ്ങള്‍ എന്തേ എപ്പോഴുംഅവ്യക്തമായിതന്നെ നിലനില്‍ക്കുന്നത്. ഈ നിഴല്‍ യുദ്ധങ്ങളില്‍ മനുഷ്യയുഗം തന്നെ അവസാനിക്കുമോ എന്നഅങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോ ആവശ്യമാണ്.   ലോകവിഷയങ്ങള്‍ തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നു നിരീക്ഷിച്ചാല്‍മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാം. ചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്.അടിസ്ഥാനപരമായി, എല്ലാ സമൂഹത്തിലും മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിരന്തരം പരിണാമംസംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ ദിശയില്‍ പതിവായി യാത്രചെയ്യുന്നവര്‍ തങ്ങളുടെ ഇരിപ്പിടം മാറി മാറിതെരഞ്ഞെടുത്തേക്കാം. എന്നാലും യാത്ര ഒരേ ദിശയില്‍ തന്നെ. ബോധപൂര്‍വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്‍ത്തുവിടുന്ന മാരകപ്രതിഫലനങ്ങളും എന്നുംചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനുംജര്‍മനിയില്‍ നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' എന്ന ഓമനപ്പേരില്‍മദ്ധ്യകിഴക്കന്‍ രാജ്യങ്ങളെ അനാഥമാക്കുവാനും, ഭീകരരുടെ പാലായനങ്ങളെ മറചാര്‍ത്തി യൂറോപ്യന്‍ യൂണിയനില്‍ബ്രെക്‌സിറ്റും ചൈനക്കടലിലെ കൃത്രിമ ദ്വീപുനിര്‍മ്മാണവും തുടങ്ങി നിരവധി നുണക്കഥകളിലെ പേരറിയാത്തകഥാപാത്രങ്ങളായി മാറുകയാണ് നാം.  ബാര്‍ കോഴയും,സരിത രാത്രികളും ഇപ്പോള്‍ ചര്‍ച്ചപോലും ചെയ്യപ്പെടുന്നില്ല,അന്വേഷണവുമില്ല.   വ്യാവസായവല്‍ക്കരണത്തിന്റെ പ്രതിവിപ്ലവം കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്‍വ്വചനത്തെ മാറ്റി മറിക്കാനായത്.ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദനക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായി. ചന്തകള്‍ക്കുപകരം കൂറ്റന്‍ മാളുകളായി ഷോപ്പിംഗ് സംസ്‌കാരം. മുട്ടുസൂചിവരെ ലോകത്തിന്റെ ഒരു കോണില്‍ നിന്നും മാത്രം ഉണ്ടാക്കിഎല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള്‍ ചെറിയ ചന്തകളിലെ ലാഭങ്ങള്‍ ലോകത്തിലെ ഒരുചെറുകൂട്ടത്തിന്റെ കീശയില്‍ മാത്രം എത്തിച്ചേര്‍ന്നു കൊണ്ടേയിരിക്കുന്നു. ചെറുകൂട്ടങ്ങളായി തൊഴില്‍ തേടിയുള്ളപാലയനങ്ങള്‍, കുടിയേറ്റങ്ങള്‍, പുതിയ തലമുറക്കു തൊഴില്‍ തേടി പോകേണ്ട പാഠ്യപദ്ധതികള്‍, എല്ലാംചേര്‍ത്ത്ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കി. ഇവരുടെ അധ്വാനത്തിന്റെ വിയര്‍പ്പും മുന്‍പറഞ്ഞ ഒരുശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്.   നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിതനിലവാരവും തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന്‍ പോലും തയ്യാറാവാത്ത പുതിയ തലമുറ, പുതിയ രീതികള്‍, പുതിയകാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള്‍ ഏെതങ്കിലും തൊഴിലിടങ്ങളില്‍ ദീര്‍ഘകാലം ജോലി ചെയ്തു എന്നുഅഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത് കൂടെകൂടെതൊഴില്‍ മാറിക്കൊണ്ടേയിരിക്കണം, അതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പുംഅതിനിടയില്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദവും, പിരിമുറുക്കങ്ങളും, എപ്പോഴും ആരെയെങ്കിലും ഭയന്നുളള തൊഴില്‍ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം തകര്‍ക്കുകയാണ്. പൊതുമേഖലയിലെ സേവനശൃംഖലകള്‍ ഓരോന്നായിസ്വകാര്യമേഖല കൈയ്യടക്കുകയാണ്.   സമൂഹത്തിലെ കരുതല്‍ സംവിധാനങ്ങള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഏറ്റവുംകൂടുതല്‍ അധ്വാനം, മുന്‍ പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെടുന്നനവകൊളോണിയല്‍ വ്യവസ്ഥ ഇവിടെ പിരിമുറുക്കം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടു. വിദ്വേഷവും, അവജ്ഞയും നീരസവുംക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്. ഇത്തരം ഉറഞ്ഞുകൂടിയകാര്‍മേഘങ്ങള്‍ ലോകത്തിന്റെ വിവിധ സമൂഹങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്. സ്വന്തമായി  ഉയരാന്‍ യാതൊരുപ്രതീക്ഷയുമില്ലാത്തിടത്ത് താനുള്‍പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില്‍ കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്നവികാരത്തില്‍ എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴി. തന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെകടപ്പാടുകള്‍ അതു വളര്‍ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നു. കാഴ്ചയിലും പെരുമാറ്റത്തിലും,സംസാരത്തിലും തന്റെ കൂട്ടല്ലാത്ത എല്ലാവരും  തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ് ഇവരെ ഉന്മൂലനംചെയ്താലേ താനുള്‍പ്പെടുന്ന കൂട്ടത്തിനു നില നില്‍ക്കാനാവൂ. അതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം.   പണമില്ലാത്തവന്‍, കനത്ത പരാജയം അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യം. വിജയത്തിനു വിലയുണ്ടാവുന്നത്ഏറ്റവും കൂടുതല്‍ വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്. അങ്ങനെ അവന്‍ പ്രവാചകന്റെയുംപ്രവചനങ്ങളുടെയും യോഗയുടെയും സിദ്ധിയുടെയും കറുത്തതും കാവിയുമായ വേഷങ്ങളില്‍ പൊതിഞ്ഞ് തന്റെ വിജയംആഘോഷിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍ മതഭ്രാന്തില്‍ ആടിത്തിമിര്‍ക്കയാണ്.   തുറന്ന ലോകത്തില്‍ നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോ? തനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കുംചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരുസാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. നമുക്ക് അതിരാവിലെമുന്തിരത്തോടത്തിലേക്കു പോകാം. മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്നും മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നും നോക്കാം.'ഇത് ശലോമോന്‍ രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം.   സമൂഹത്തിന്റെ  നിലനില്‍പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള്‍ നിഷ്‌കൃയരാണ് എന്നതാണ് വിചിത്രം. മാദ്ധ്യമങ്ങള്‍ആരേയാണു ഭയക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്? സ്വസ്ഥമായി സംവദിക്കേണ്ട അക്കാദമിക്ക്ഉറവിടങ്ങള്‍. സമൂഹത്തിന്റെ,   നിറദീപമാകേണ്ട കലാസാംസ്‌കാരിക പ്രതിഭകള്‍, ചാവേറുകളെ മഹത്വപ്പെടുത്തിയുംസഹനത്തെ ഘോഷിച്ചും കൊണ്ട് മതവും, ചിതലരിച്ച മണ്‍കൂനയായി നിലനില്‍ക്കുന്നത് വിധി വൈചിത്രം....

A Reflection on Surrogacy in the context of the Surrogacy Regulation Bill 2016

The debate over surrogacy started in India in 2008 when...

Mar Theodosius: A Man of Dreams and Acts Beyond the Borders Fr. Dr. Bijesh Philip

H.G. Stephanos Mar Theodosius came to Baselios College, Kottayam in...

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം സുനിൽ കെ.ബേബി മാത്തൂർ

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന  ഓർമ്മയെ പുതുക്കുന്ന  ക്രിസ്തുമസിന്റെമുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു.  നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം.ഡിസംബർ 1  മുതൽ തെളിഞ്ഞ ആകാശത്ത്  നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത്പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും.  നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനിലോകരക്ഷകന്റെ വരവ് ലോകമെങ്ങും ഘോഷിക്കും.  തന്റെ ഏക ജാതനായ പുത്രനെലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം  ദൈവത്തിന്റെ സ്നേഹം നാംഈ വരും ദിവസങ്ങളിൽ അനുഭവിക്കും.  പുൽക്കൂട്ടിൽ പിറന്ന് പുത്രനാം ദൈവം എളിമയുടെമാർഗം നമുക്ക് കാണിച്ചു തന്നു.  ദേവാലയത്തിലെ പുൽക്കൂട്ടിലോ, വീട്ടിൽ ഒരുക്കിയിരിക്കുന്നപുൽക്കൂട്ടിലോ അല്ല യേശു ജനിക്കേണ്ടത്.  നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്നപുൽക്കൂട്ടിലാണ് അവൻ ജനിക്കേണ്ടത്.   ഈ നോമ്പുകാലം വെറും മൽസ്യ-മാംസ വർജനംമാത്രമാകാതെ കൂടുതൽ പ്രാർത്ഥിക്കാനും ' ഉണ്ണിയേശുവിനു കടന്നു വരാൻ നമ്മുടെഹൃദയത്തിൽ പുൽക്കൂട് ഒരുക്കുവാൻ ഈ 25   ദിവസങ്ങളിൽ കഴിയണം.പ്രകാശത്തിന്റെയും വിസ്മയത്തിന്റെയും ഉത്സവമായ  ക്രിസ്തുമസിലേക്കു നാംനടന്നടുക്കുകയാണ്. പാപമായ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക്  നയിക്കുവാൻവേണ്ടിയാണു ലോകരക്ഷകന്റെ ജനനം. രക്ഷകനോട് ചേർന്ന് രക്ഷയുടെ  അനുഭവം നമുക്ക്സ്വന്തമാക്കാം. തിരുപിറവിക്കായി മനസിനെയും ശരീരത്തെയും  ഒരുപോലെ ഒരുക്കാം.പുൽത്തൊഴുത്തിന്റെ എളിമയെ പുൽകിയ പുത്രനാം തമ്പുരാന്റെ  വിനയം നമ്മിൽനിറയട്ടെ....

"ഭയത്തോടും വിറയലോടും കൂടെ " വാൽക്കണ്ണാടി - കോരസൺ

  എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവൻ ഇങ്ങനെ പ്രതികരിക്കുന്നത് ?പലപ്പോഴും ഇത്തരം അനുഭവങ്ങൾ നാം അഭിമുഖികരിക്കുമ്പോൾ ആ വ്യക്തിയെഒഴിവാക്കി പോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്രധാരണംവിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവൻ കാട്ടുന്നത് തുടങ്ങിനിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലും പലപ്പോഴുംകാണാറുണ്ട്. അമേരിക്കയിൽ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസീക അസുഖംബാധിച്ചവരാണ്. ഏതാണ്ട് അഞ്ചിൽ ഒരാൾ വീതം മാനസീക വൈകല്യം ബാധിച്ചകുട്ടികളാണ് ഇന്നുള്ളത്. സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങൾനിലനിർത്താനും കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വയംനിർമിച്ച തടവു പാളയത്തിൽ, ഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങൾനമ്മുടെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെമരണ കാരണം, അപകടമരണം കഴിഞ്ഞാൽ ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്. മലയാളി സമൂഹത്തിലും അപവാദമല്ല  ഈ കണക്കുകൾ. അതുകൊണ്ടുതന്നെ നമ്മെബാധിക്കാത്ത വിഷമാണെന്ന് ധരിച്ചു പുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല.സത്യത്തെ നേരിടാനുള്ള ഭയം, നമ്മെ ഉൾവലിവുകളുടെ നീരാളി കൈകളിൽഅമർത്തുകയാണ്. ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിർത്തുന്നത്.എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല.അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങൾ നമുക്ക് ചുറ്റും നിലയുറപ്പിച്ചത് നാംഅറിയാതെ പോകരുത്. ശൈശവത്തിലെ  ചെറു വീഴ്ചകളാണ് നമ്മെ നടക്കാൻ പഠിപ്പിച്ചതെങ്കിൽ, പിന്നീട്ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉൾവിളി ഉണർത്തുന്ന പുസ്തകമാണ് "Shaken."അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരവും, നാഷണൽ ഫുട്ബോൾ ലീഗിൽ (NFL.) മൂന്നു തവണ  തിരഞ്ഞെടുക്കപ്പെട്ട  അമേരിക്കയുടെ ഹ്ര്യദയം കവർന്ന കായികതാരമായ ടിംടീബോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിമോത്തി റിച്ചാർഡ് ടീബോആണ് "ഷെയ്ക്കണ് " എന്ന പുസ്തകം രചിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡയിൽ വച്ച്പ്രശസ്തമായ ഹെയ്സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വർ ബ്രോങ്ക്‌ഹോസിന്റെയും,ന്യൂയോർക്ക് ജെറ്റ്‌സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ.  തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ളജീവിതങ്ങളിൽ പ്രകാശമാകാൻ പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കൾ ഫിലിപ്പീൻസിൽമിഷൻ വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യൻവിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ പ്രൊഫഷണൽസ്പോർട്സ് രംഗത്ത് ഒരു അപവാദമായി ടിംറ്റബൊ. ഫുട്ബോൾ കളിക്കുമ്പോൾ കണ്ണിനുതാഴെ കറുത്ത വരയിൽ ബൈബിൾ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെപ്രാർത്ഥിച്ചുകൊണ്ട് കളിയിൽ ഇടപെടുകയും ചെയ്തു. കളിയിൽ തോറ്റാലും ജയിച്ചാലുംഅത് ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുത പെടുത്തിയ പ്രകടനങ്ങൾദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനും, ഒപ്പം തോറ്റുപുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞുഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യംസൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ ജീവിതത്തിൽ കടന്നുകയറിയ കുന്നുകളെയും അടിതെറ്റിവീണ കുഴികളെയുംപരിചയപ്പെടുത്തി ജീവിതത്തിന്റെ അർദ്ധം കാണിച്ചു തരികയാണ് ഈ പുസ്തകത്തിലൂടെ.ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വംഉണ്ടാക്കാൻ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് "ഷെയ്ക്കണ് " പറഞ്ഞുതരുന്നത്. വിജയിച്ചുകൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വിട്ടു, മറ്റുള്ള ജീവിതത്തിനു സഹായംനൽകുന്ന , മറ്റുള്ള ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയർത്താൻ കിട്ടുന്ന അവസരങ്ങൾപാഴാക്കരുത് , നമുക്ക് ദൈവത്തിന്റെ കീഴിൽ ഒരു രാജ്യമായി ചിന്തിക്കുകപ്രവർത്തിക്കുക. ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്നതോന്നൽ നമുക്ക് ഉണ്ടാവുന്നത്. പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവംകടം തന്നതാണ് , ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈ ജീവിതംപോലും കടം വാങ്ങിയതാണ് , അത് തിരിച്ചേൽപ്പിക്കും വരെ സൂക്ഷിച്ചുഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതാണ് ഭൂമിയിൽ ഉറച്ചുനിൽക്കുകഎന്ന  (സ്റ്റേ ഗ്രൗൻഡഡ്‌) കളിയിൽ ഉപയോഗിക്കുന്ന പദപ്രയോഗത്തിന്റെ അർദ്ധം. ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങൾ അല്ല സഭകൾ, നമ്മളുമായിധൈര്യമായി സംവേദനം ചെയ്യുന്നവർ, നമ്മുടെ താഴ്ചകളിൽ നമ്മെ കരുതുന്നവർ,നാമുമായി പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നവർ, നമ്മെ ധൈര്യപ്പെടുത്തുന്നവർ , നാംധൈര്യപ്പെടുത്തുന്നവർ, തമ്മിൽ പിടിച്ചുയർത്തുന്നവർ  അതാണ് യഥാർഥ സഭ. ചിലപ്പോൾനാം വളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ളപ്പോൾ,ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോൾ, കുടുംബം സമാധാനമായി പോകുമ്പോൾ.ജീവിതം തകിടം മറിഞ്ഞു ബാങ്ക് ഓവർഡ്രാഫ്റ്റ് ആകുന്നു, ചെക്കുകൾ മടങ്ങുന്നു,ബന്ധങ്ങൾ വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന്പോകില്ലേ ? ഇത്തരം കൂരിരുൾ താഴ്‌വരയിൽ കൂടി കടന്നു പോകുമ്പോൾ നാംആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാം ആരുടേത് ആകുന്നു എന്നതാണ് കാര്യം. ഇവിടെയാണ് ഭയത്തെ നാം ഉൾക്കൊള്ളേണ്ടതാണ് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തിയും...

ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം – സുനിൽ കെ.ബേബി മാത്തൂർ

  “ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും.അവൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്,  സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”.   വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. ആർഭാട ലഹരിയിൽ ആഘോഷങ്ങളായി മാത്രം മാറിയിരിക്കുന്ന ഈകാലഘട്ടത്തിൽ ക്രിസ്തുമസിന്റെ പ്രസക്തി വളരെയാണ്. സഹജീവികളെ സ്നേഹിക്കുവാനും അവർക്കായി ഉരുകി തീരുവനുംതന്റെ പ്രവർത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപിറവി വെറും ആഘോഷമായി മാറുമ്പോൾ നാം ഒരുപുനർവിചിന്തനം നടത്തേണ്ട സമയമാണ്. യേശു ക്രിസ്തു ജനിക്കേണ്ടത്‌ നമ്മുടെ ഉള്ളിലാണ്. എങ്കിൽ മാത്രമേ ക്രിസ്ത്യാനി എന്നപേരിനു നമുക്ക് അര്ഹതയുള്ളൂ. അങ്ങനെ ആകുമ്പോൾ ക്രിസ്തുവിനായി ജീവിതം മാറ്റപ്പെടും. ക്രിസ്തുവിന്റെ അനുകാരി എന്നലേബലിൽ കവിഞ്ഞു അദ്ദേഹം നയിച്ച ജീവിതത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കുവാനും പ്രാവർത്തികമാക്കാനുംസാധിക്കുന്നുണ്ടോ? ആത്മപരിശോധന നടത്തേണ്ട സമയമാണിത്. പാപത്തിൽ കഴിഞ്ഞിരുന്ന ലോകജനതയെ രക്ഷിക്കുവാനായിപാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജന്മമെടുത്തു. അവരുടെ പാപങ്ങൾ ഏറ്റെടുത്തു തന്റെ ജീവൻ മറുവിലയായി നൽകിമാനവരാശിയെ വീണ്ടെടുത്തു. ഇത്ര വലിയ സ്നേഹം എവിടെ കാണാൻ സാധിക്കും! തന്റെ ഏകജാതനായ പുത്രനെ നൽകുവാൻതക്കവണ്ണം പിതാവായ ദൈവം ലോകത്തെ സ്നേഹിച്ചു. പ്രസംഗവും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തഇക്കാലത്ത്, പ്രവർത്തിയിലൂടെ പ്രസംഗിച്ച അരുമനാഥന്റെ മാതൃക നാം സ്വീകരിക്കേണ്ടതാണ്.   ക്രിസ്തുമസ് എന്നത് പ്രകാശത്തിന്റെ ഉത്സവമാണ്. അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനതയെ പ്രകാശത്തിലേക്ക് നയിച്ചമഹോത്സവം. യേശുവിന്റെ ജനനത്തിന്റെ ആദ്യ   സാക്ഷികൾ ആകാശത്തിൽ ഉദിച്ച നക്ഷത്രങ്ങളാണ്. ആ നക്ഷത്രത്തിന്റെപ്രകാശത്തിലൂടെ കടന്നു വന്നവരാണ് ശിശുവിനെ ആദ്യം കണ്ടതും തിരിച്ചറിഞ്ഞതും. ഇരുളിലും മരണ നിഴലിലും കഴിഞ്ഞ ജനത,പ്രകാശം കണ്ടു എന്നാണ് സുവിശേഷ സാക്ഷ്യം. ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളുടെ അസ്തമിക്കാത്ത പ്രകാശം ജീവിതലക്ഷ്യവുംമാർഗവുമാക്കുന്നതിനാണ് ഭൂമിയിൽ നക്ഷത്ര വെളിച്ചം തൂകി യേശുവിന്റെ ജനനത്തെ നാം വരവേൽക്കുന്നത്. ഭൂമിയിൽ,യേശുവിന്റെ ജീവിത സാക്ഷ്യം മറ്റുള്ളവരുടെ മുൻപിൽ കാണിച്ചു കൊടുക്കുക എന്നതാണ് ക്രൈസ്തവന്റെ ദൌത്യം. അത് അത്രഎളുപ്പമുള്ള കാര്യമല്ല. വാതിൽ ഞെരുക്കമുള്ളതും വഴി ഇടുങ്ങിയതുമാണ്‌. ഇതിനുള്ള പരിശീലനമാണ് നോമ്പുകാലം. ആഹാരനിയന്ത്രണത്തിലുപരി ജീവിതത്തിൽ അടുക്കും ചിട്ടയും വരുത്തി ആന്തരികവും ബാഹ്യവുമായ ജീവിതത്തെ ഒരുക്കിയെടുക്കുന്നകാലമാണത്.   പുറത്ത് പ്രകാശവും അകത്തു ഇരുട്ടും നിറഞ്ഞ വെള്ള തേച്ച ശവക്കല്ലറകളായി നാം മാറരുത്. പുറം പോലെ അകവും പ്രകാശപൂർണ്ണമായിരിക്കണം. ആ പ്രകാശം നമ്മുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണം. അപ്പോഴാണ് നമ്മുടെപ്രകാശം പൂർണ്ണമാകുന്നത്. “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന വേദവാക്യത്തിന്റെ പ്രസക്തി ഇവിടെയാണ്. “അവങ്കലേക്ക്‌ നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല”. പ്രകാശത്തിലേക്ക് നാം കടന്നു വരുമ്പോൾനാമും പ്രകാശിതരായി തീരും. വിശക്കുന്നവനു ആഹാരവും, ദാഹിക്കുന്നവനു കുടിനീരും, ഏകാകിക്ക് ചെങ്ങാതിയും, രോഗിക്ക്ആശ്വാസവും പ്രദാനം ചെയ്യുന്നതാണ്‌ യഥാർത്ഥ ക്രിസ്ത്യാനിയുടെ കർമ്മം. നമ്മുടെ തീന്മേശ സമൃദ്ധമായിരിക്കുകയും,അയൽക്കാരൻ വിശന്നു മരിക്കുകയും ചെയ്യുമ്പോൾ നാം യഥാർത്ഥത്തിൽ യേശുവിനെ തള്ളി പറയുകയാണ്.   സന്തോഷിക്കുന്നവനോടൊപ്പം സന്തോഷിക്കുവാനും, ദു:ഖിക്കുന്നവനോടൊപ്പം ദു:ഖിക്കുവാനും നമുക്ക് സാധിക്കണം. അതാണ്ക്രിസ്തുമസ് നൽകുന്ന ദൂത്. പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം. ...

പുതുവത്സരമേ സ്വാഗതം : സുനിൽ കെ.ബേബി മാത്തൂർ

  പുതുവത്സരത്തിൻ ധന്യമാം വേളയിൽ പദമൂന്നി നിൽക്കവേ രണ്ടായിരവും പതിനാറും വിട ചൊല്ലവേ ഒരു നിമിഷം, കഴിഞ്ഞ കാലത്തിൻ സ്മരണകൾ...

A PRAYER ABOUT PRAYER : Fr. Dr. Bijesh Philip

We thank You O God, for blessing us with the...

മടങ്ങിവരവും ചെന്നുചേരലുകളും – ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?

  മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺ" എന്ന സിനിമാപറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്തസ്നേഹത്തിന്റെ സ്‌പ്‌നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന ഇന്ത്യൻ അഞ്ചുവയസ്സുകാരന്റെ കഥ. ലോകത്തിന്റെ മറു പുറത്തു ആസ്‌ത്രേലിയയിൽ എത്തിച്ചേരുന്നതും, തന്റെ സമ്പന്നമായ, സ്നേഹം നിറഞ്ഞ, സുരക്ഷിത ഇടത്തിലും, തന്നെ കാത്തിരിക്കുന്ന എന്ന്വിശ്വസിക്കുന്ന പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു ഓടിപ്പോകുന്നസ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാർ അനശ്വരമാക്കി. സ്സറുവിന്റെമുതിർന്ന കാലം അഭിനയിച്ച ദേവ് പട്ടേൽ തീർച്ചയായും ലോക സിനിമ വേദിയിൽ തന്റെ മുദ്രപതിപ്പിക്ക തന്നെ ചെയ്തു.    നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവ ഒക്കെ നമ്മുടെജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്നതിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മിൽ നിന്നും പിടിച്ചുപറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘർഷം, ഒക്കെയാണ് നാം മനുഷ്യനാണെന്നഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാംപിടിച്ചു നൽകിയ കൈകളാണ്, സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്.    വീണ്ടും  അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽപിടിച്ചു നിർത്തുന്നത്. ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾനെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാന ശ്വാസം വരെ നമ്മെപിൻതുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതിനമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജം, അങ്ങനെ നാം അറിയാതെ എവിടെയൊക്കയോഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾ, അവയുടെ അവ്യക്തമായ മർമ്മരങ്ങൾ, ചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെസംവദിച്ചുകൊണ്ടിരിക്കുന്നു .   എന്തിനു നാട്ടിൽ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല, അമ്മയുള്ളപ്പോൾഎത്ര രാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോൾ വെറുംഓർമ്മയാണ് , ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പംകാണും, അവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചുവല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾ, പിരുവുമായി ചിരി വിടർത്തി കടന്നുവന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും , മക്കളും അവരും അവരുടെജീവിതവുമായി കടന്നുപോയി, ഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെ, ആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തു, ഇപ്പോൾഅതും മടുത്തു തുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ ഈ പഴയ വീട്ടിൽ  ഞാനും ഞാനുമെന്റാളും  വിരസത കൊണ്ടുള്ള പങ്കായം പൊക്കി" അങ്ങനെഎത്രയെത്ര തനിയാവർത്തനങ്ങൾ!!.  ഇത്രയും നേരത്തെ പെൻഷനാവേണ്ടയിരുന്നു എന്ന്തോന്നുകയാണ് ഇപ്പോൾ. അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത്വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരുസുഹ്രുത്, സ്വകാര്യ സഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെഅറിയാതെ കടന്നു വരാറുണ്ട്.   എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ് വിളിച്ചുകൂടേ ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ, അവിസ്മരണീയമായ ഒത്തിരിഅനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചുനീട്ടൽ അനിർവാര്യമായിരുന്നോ ? മുകളിലേക്ക് നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരംനൽകേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം?    സെബാസ്റ്റ്യൻ ജംഗറിന്റെ   "Tribe”  ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകംജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായമേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതാണോ ജീവിതലക്‌ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ   .  മടങ്ങിവരവുംചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ്അദ്ദേഹം. യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളുംഇതിൽ ഉൾപ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ , മതമോരാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു  വന്നപ്പോൾ നേരിടുന്നവൈതരണി , ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്‌, സ്വദേശി , വിദേശി , തുടങ്ങിയവിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന ജനക്കൂട്ടം.    ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾ, ഭാവനാതീതമായവ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയിൽ  എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായസാമൂഹിക അവബോധം,  പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത്ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ  മാത്രമാണ് എന്ന് ജംഗർപറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളുംപൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെപിടിച്ചുകൊണ്ടുപോകയും , അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയുംസാധാരണമായിരുന്നു. എന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത്  നരവംശ ശാസ്ത്ര ലോകത്തിനു  ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽവളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ തന്നെ ആ ജീവിത രീതിയുമായിചേർന്ന് പോകാൻ മാനസീകമായി തയ്യാറാവുന്നു. കോളനിക്കാർ വന്നു അവരെ മോചിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചു. എന്നാൽപിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻശ്രമിച്ചില്ല. 1753 ൽ ബെഞ്ചമിൻ ഫ്രാങ്കിളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.    നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലുംതോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച് നീട്ടുന്ന കപടസുരക്ഷിതത്വത്തിൽ നിന്നും വേറിട്ടു, തമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്ന, അയൽക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്കാരം, ഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട്എന്ന ബോധം, ഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്നഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത് . ആധുനിക പ്രസ്ഥാനങ്ങൾ സേവനംമാത്രമാണ് വച്ചുനീട്ടുന്നത്,...

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ...

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ ? വാൽക്കണ്ണാടി - കോരസൺ

  ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരുപേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരികതാല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ് ആ പേജിൽ കൈവെയ്ക്കാൻ. ദിവസങ്ങൾ പ്രായമുള്ള കുട്ടികൾമുതൽ എൺപതു കഴിഞ്ഞ വയോധികർ  പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നു. അധ്യാപകർ,പുരോഹിതന്മാർ, സാംസ്‌കാരിക പ്രമുഖർ തുടങ്ങി, ഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായിമാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾ. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പോലീസ്സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.    ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരുകുതിച്ചു ചാട്ടം തന്നെ നടത്തി. കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത്‌  നാം അടുത്തറിയാതെപോയി,അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻ. ഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെഅടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ  വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.   ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം  അഭിമുഖീകരിക്കുമ്പോൾ  മെച്ചമായ പരിശീലനം കിട്ടാത്ത പോലീസ് സംവിധാനത്തോടും,അപര്യാപ്തമായനിയമ സംവിധാനത്തോടും  അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം  തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്സാവഹമായ ഒരു സാമൂഹികപ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.   ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ല; മറിച്ച്‌ എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികംമൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെവളരെ സ്വതന്ത്രരാക്കി. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരുകുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്. എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തിൽകറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം  ഉണ്ടാക്കി.  ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക്ആയിത്തുടങ്ങി, പിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തുതന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിംഗ് ഗ്ലാസ് ധാരികളായചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക.സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽവായിക്കുന്നതുതന്നെ.   വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ.വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്സാപ്പും, ചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്സുഹൃത്തുക്കൾ വളരെ സ്നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയംഅനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നു. അവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ്അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെകെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?   കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളുംകൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനുംകൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭം. എത്രകഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾ. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്രമനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്.    ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ  ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി.മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായിഎത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണം. പഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളുംആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല .എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെപെട്ടുപോകുന്നു  എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും  വെറ്റ നോക്കലുംഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.    രക്ഷിതാക്കളിൽ, കുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്, ഒന്നിനും നേരമില്ലാതെ  അവൻ കഠിനമായി അധ്വാനിക്കയാണ്. പണവുംപ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികംകൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളുംമത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായിനിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ  ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരുഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന്‌ .    ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് .  അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ടവിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതൽസംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ  ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽപ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം.    വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്നവെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി  ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രംപാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനുംഅവർക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ്...

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍: സുനിൽ കെ.ബേബി മാത്തൂർ

  അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും...

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍: സുനിൽ കെ.ബേബി മാത്തൂർ

  അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും...

"ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ?" വാൽക്കണ്ണാടി - കോരസൺ

"ഓമക്കാകുട്ടിക്കു ഫസ്റ്റ് ക്ലാസ്" . അവൾ വളരെ പാവപ്പെട്ട വീട്ടിൽനിന്നും വരുന്നകുട്ടിയാണ്. വീട്ടിൽ...

Spiritual Kurukshetra, An Unceasing and Unseen Warfare - Fr. Dr. Bijesh Philip

Recently, we heard about the unfortunate news of highly educated...

ആടിനെ പട്ടിയാക്കരുത് / ഡോ. എം. കുര്യൻ തോമസ്

മലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര...

Taming the BeastsWithin to be Fully Human

Lynching innocent people in the name of cows, fall of...

സഹനത്തിന്റെയും വിനയത്തിന്റെയും എട്ടു നോമ്പ്: സുനിൽ കെ.ബേബി മാത്തൂർ

വിശുദ്ധ കന്യകമറിയാമിന്റെ ഓർമ്മയെ പുതുക്കികൊണ്ട് ഒരു  എട്ടുനോമ്പ്  കൂടി വന്നണയുകയായി. സഭയുടെ ഔദ്യൊഗിക...

English edition

Devotionals

പ്രകൃതിയെ സംരക്ഷിക്കാം : ഫാ. പി. എ. ഫിലിപ്പ്‌

 ശാസ്‌ത്രവും സാങ്കേതികവിദ്യയും വന്‍ മുന്നേറ്റങ്ങളും വിസ്‌മയങ്ങളും ലോകത്തിന്‌ നല്‍ക്കുമ്പോള്‍ ആധുനിക മഌഷ്യന്‍ അവന്റെ കഴിവിലും ശക്തിയിലും ഊറ്റം കൊളളുന്നു. എന്നാല്‍ നാം ജീവിക്കുന്ന ഈ പ്രകൃതി തന്നെ വിഭ്രാമകമായ വിപത്തിലേക്ക്‌…

"സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥന കഴിച്ചു പോന്നു" (അ പ്ര 12:5)

 ആദിമ സഭയുടെ അത്ഭുതാവഹമായ വളര്‍ച്ചയുടെ കാലം. ക്രൂശില്‍ തറച്ചു കൊന്നതോടെ നസ്രനയക്കാരന്‍ യേശുവിന്റെ ശല്യം തീര്‍ന്നു എന്ന്‌ യഹൂദന്മാര്‍ കരുതി. എന്നാല്‍ ഉയിര്‍ത്തഴുന്നേറ്റവനായ ക്രിസ്‌തു പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യന്മാരുടെ മേല്‍…

Email Newsletter

Enter your email address and get free news updates to your inbox

Obituary

The Orthodox Faith

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍ : ഡോ.…

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍ : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

ദൈവാരാധന ദൈവജ്ഞാനത്തില്‍ ആരാധിക്കുകയല്ല, ആരാധിച്ച് അറിയുകയാണ് ദൈവത്തെ....

The Orthodox Faith

പരിശുദ്ധാത്മാവ് :ഡോ.മാത്യൂസ് …

 പരിശുദ്ധാത്മാവ് :ഡോ.മാത്യൂസ്   മാര്‍ സേവേറിയോസ്  മെത്രാപ്പോലീത്താ

അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ വേദശാസ്ത്രജ്ഞനായിരുന്ന മാബൂഗിലെ...

The Orthodox Faith

Holy Baptism : H.G Dr.…

Holy Baptism : H.G Dr. Mathews Mar Severios

Are Orthodox Christians “Born Again”? This...

Vanithadeepthi

ഹവ്വായുടെ പാഠം :പ്രൊഫ. മേരി മാത്യു…

ഹവ്വായുടെ പാഠം :പ്രൊഫ. മേരി മാത്യു

ഹവ്വ എന്ന പദത്തിന് 'ജീവന്‍' എന്നാണര്‍ത്ഥം. ഏദന്റെ സൌഭാഗ്യങ്ങളില്‍...

Regional news

പരിശുദ്ധ-പാമ്പാടി-തിരുമേനിയുടെ-ഓര്‍മ്മപ്പെരുന്നാള്‍-സമാപിച്ചു

തീര്‍ഥാടക മനസ്സുകളില്‍ പരിശുദ്ധിയുടെ പ്രഭ ചൊരിയുന്ന പാമ്പാടി പെരുനാള്‍ സമാപിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഒാര്‍മപ്പെരുനാള്‍...

Read more

Regional news

വാഹന-ഉപവാസം-വിജയിപ്പിക്കുക-പരിശുദ്ധ-കാതോലിക്കാ-ബാവാ

  2017 ഊര്‍ജ്ജ-ജല സംരക്ഷണം ലക്ഷ്യമാക്കി മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ വര്‍ഷം നടപ്പിലാക്കുന്ന...

Read more

Regional news

ക്രൈസിസ്-കൗണ്‍സലിംഗ്-ശില്‍പശാല-സംഘടിപ്പിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുളള വിപാസന വൈകാരിക സഹായകേന്ദ്രം  സഠഘടിപ്പിച്ച ത്രിദിന കൗണ്‍സലിങ്...

Read more

Gulf News

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ...

Read more

Gulf News

കെ.സി.സി. ഗൾഫ് സോൺ ജനറൽ അസംബ്‌ളി ജൂൺ 17 -ന്

ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ്...

Read more

Gulf News

മരുഭൂമിയിൽ ഒരു തണൽ മരം ...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്റെ നേത്ര്ത്ഥത്തിൽ...

Read more

OCYM News

മിഷേലിന്റെ മരണം – പ്രതീഷേധ ജ്വാല തീർത്ത് കണ്ടനാട് വെസ്റ്റ് യുവജനപ്രസ്ഥാനം

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം ഇലഞ്ഞി സ്വദേശിയും മുളക്കുളം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ്...

Read more

Parish News

സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍…

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ സ്ലീബ മാര്‍ ഒസ്താത്തിയോസ് ബാവയുടെയും...

Read more

Parish News

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ്…

കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ...

Read more

Parish News

തുമ്പമൺ ഏറം സെന്റ് ജോർജ്…

മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ ആചരിക്കും. രാവിലെ...

Read more